ഞാനെന്റെ കർത്താവിൻ സ്വന്തം
Jump to navigation
Jump to search
ഞാനെൻറെ കർത്താവിൻ സ്വന്തം രചന: |
പല്ലവി
ഞാനെൻറെ കർത്താവിൻ സ്വന്തം
സ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽ
ദയതോന്നിയെന്നെത്തൻ
മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ
ചരണങ്ങൾ
കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ-
കണ്ടു യുഗങ്ങൾക്കു മുന്നേ
അന്നേ ബലിയാകാൻ
ദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ
തൻ മക്കളെത്താൻ കൺമണിപോലെ
ഉൺമയിൽ കാക്കുന്നതാലെ
കലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ
ധൈര്യമായ് അനുദിനം വാഴുന്നു ഹാ!
കർത്താവെന്നെത്തൻ കൂടാരമറവിൽ
കാത്തീടും കഷ്ടത വരികിൽ
ചുറ്റും എതിർക്കുന്ന ശത്രുക്കൾ
മുൻപിൽ ഞാൻ മുറ്റും ജയം നേടിടും
ഒന്നെയെനിക്കാശ തൻ സന്നിധാനം
ചേർന്നെന്നുമാനന്ദഗാനം
പാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ ധ്യാനം
ചെയ്തെന്നും പാർത്തീടേണം