ഞാനെന്നും സ്തുതിക്കും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പല്ലവി

ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

ചരണങ്ങൾ

പാപത്തിൻശാപത്തിൽ നിന്നും എൻറെ
പ്രാണനെ കാത്തവനെന്നും
പാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;-

നൽകിയവൻ രക്ഷാദാനം തന്നിൽ
കണ്ടുഞാൻ ദൈവികജ്ഞാനം
തൻ പദസേവയതെന്നഭിമാനം;-

ആയിരം നാവുകളാലും പതി
നായിരം വാക്കുകളാലും
ഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;-

നിത്യത തന്നിൽ ഞാനെത്തും തൻറെ
സ്തുത്യപദങ്ങൾ ഞാൻ മുത്തും
ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;-

"https://ml.wikisource.org/w/index.php?title=ഞാനെന്നും_സ്തുതിക്കും&oldid=213023" എന്ന താളിൽനിന്ന് ശേഖരിച്ചത്