ഞരങ്ങി യാചന ചെയ്യും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
ക്യാൽ അടതാളചായ്വു
(പരനേ നിൻ തിരു മുമ്പിൽ - എന്ന രീതി)
                    പല്ലവി
         ഞരങ്ങി യാചന ചെയ്യും പരിശുദ്ധാത്മാവേ
        എരിപൊരിതരിക നീ പ്രാത്ഥിപ്പാൻ ദിനവും

ഉരുകി വേദന പൂണ്ടങ്ങിരന്നു പ്രാത്ഥിപ്പാൻ
പരിശുദ്ധപരനെന്നിൽ ഇരിക്കണം നിരന്തം-

കരളലിവിനിക്കില്ല ബഹുജനമതിന്റെ
മരണമെൻ കണ്ണിന്നു കണ്ടിട്ടും പരനെ-

മരണവേദനയോടെ-ഗഥശമനയിൽ
ചൊരിഞ്ഞു നിൻ വിയർപ്പുമാ ചോരത്തുള്ളികളായ്-

തരിക എൻ കരുണേശ ഒരു വീതമെനിക്കും
പൊരിഞ്ഞുള്ളം തകർന്നു ഞാൻ നിലവിളിച്ചീടുവാൻ-

കർശനമാം മുറവിളിയോടെൻ പരനെ
കരളലിഞ്ഞല്ലോ നീ നരപാപികൾക്കായ്-

തല മുഴുവനും വെള്ളമായ് തീർന്നാൽ കൊള്ളാം
ജലധാരയൊഴുകട്ടെൻ കൺകളിൽ നിന്നു-

ജനമാകെ നാശമായ് പോകുന്നെൻ പരനെ
മനമലിഞ്ഞു വേഗം പരിഹാരം ചെയ്ക-

പരിപൂർണ്ണമാം രക്ഷാനിധിയിൻ കർത്താവെ
ഒരു പാപിയും നാശപാത്രമാകരുതേ-

"https://ml.wikisource.org/w/index.php?title=ഞരങ്ങി_യാചന_ചെയ്യും&oldid=147181" എന്ന താളിൽനിന്ന് ശേഖരിച്ചത്