Jump to content

ജീവനായകാ ജീവനായകാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
നാഥനാമക്രിയ- ഏകതാളം

                  പല്ലവി
ജീവനായകാ! ജീവനായകാ!
ജീവനറ്റതാം സഭയിൽ ജീവനൂതുക

              ചരണങ്ങൾ
1.ലോകമിതാ പാപം കൊണ്ടു നശിച്ചു പോകുന്നേ- ഈ
   ലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെ-..............ജീവനായകാ!

2.ലോകജീവ രക്തത്തിന്നായ് ചുമതലപ്പെട്ടോർ-അയ്യോ
   ലോകമായയിൽ മുഴുകി കിടന്നുറങ്ങുന്നേ കഷ്ടം...........ജീവനായകാ!

3.അന്ത്യകല്പനയനുസരിച്ചു കൊള്ളുവാൻ- ഒരു
  ചിന്തപോലുമില്ല സഭ തന്നിലിന്നഹോ........................ജീവനായകാ!

4.പെന്തക്കോസ്താത്മാവിനെ അയക്കദൈവമേ! ഈ
  ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുക-.................ജീവനായകാ!

5.ശക്തിവന്നീടുമ്പോൾ ലോകപരിധിയോളവും-നിൻ
   സാക്ഷിയാകുമെന്നുരച്ച പോലരുൾക നീ-..................ജീവനായകാ!

6.ജീവയാവിയാൽ കത്തിക്കനിൻ സഭയതിൽ-കെട്ട
  പാപിയ്ക്കായിട്ടുള്ളം നീറും സ്നേഹമൂർത്തിയേ-.................ജീവനായകാ!

"https://ml.wikisource.org/w/index.php?title=ജീവനായകാ_ജീവനായകാ&oldid=28944" എന്ന താളിൽനിന്ന് ശേഖരിച്ചത്