ജയിൽവാസികളാം പാറാവുകാരിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ജയിൽവാസികളാം പാറാവുകാരിൽ
രണ്ടുപേരൊരു രാത്രിയിൽ
സ്വപ്നം കണ്ടതിനർത്ഥം യൌസേഫ്
അരുളിയപോലെ ഫലമായി

രാജൻഫറവോൻ നിദ്രയിലൊരുനാൾ
സ്വപ്നം കണ്ടതു കേൾക്കേണം
ആറ്റിൽനിന്നു കരേറിയൊരേഴു
തടിച്ചപശുക്കൾ മേയുന്നു

ഏറ്റംഗാത്രം ശുഷ്കിച്ചുള്ളോ
രേഴുപശുക്കൾ പിന്നാലെ
വന്നിട്ടുടനെ ഭക്ഷിക്കുന്നു
തടിച്ചപശുക്കളെയോരോന്നായ്

വേറൊരുസ്വപ്നം പുഷ്ടിയൊരേഴു
കതിരുകൾ കണ്ടു രാജനും
കാറ്റിൽ പതറും പതിരുനിറഞ്ഞാ
കതിരുകളേഴും കണ്ടവിടെ

അർത്ഥം ചൊല്ലാനറിവുള്ളവരെ
കിട്ടാനില്ലാതുഴലുമ്പോൾ
യൌസേഫിന്റെ വാർത്തയറിഞ്ഞു
വരുത്തീടുന്നു തിരുമുമ്പിൽ

സ്വപ്നംരണ്ടും കേട്ടുടനൌസേഫ്
അർത്ഥവുമുടനെ ചൊല്ലുന്നു

ഫലമേറീടും ആണ്ടുകളേഴു
കഴിഞ്ഞിട്ടുടനെ വന്നീടും
നിഷ്‌ഫലമായോരേഴുകൊല്ലം
മാനുഷരൊക്കെ വലഞ്ഞീടും

രാജൻകേട്ടു വിശ്വസിച്ചു
നല്ലൊരുകാലെ ധാന്യങ്ങൾ
വേണ്ടുംപോലെ ശേഖരമായി
സൂക്ഷിച്ചീടാൻ കൽപ്പിച്ചു

രാജോജിതമാം മാലയുമിട്ട്
യൌസേഫിന്നു വിളംബരമായ്
തത്തരികിട തിന്തകം താതരികിട തിന്തകം
താ തെയ്യത്തക തൊങ്കത്ത തിങ്കിണത്തോം