Jump to content

ജയിക്കുമേ സുവിശേഷം ലോകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

               പല്ലവി
ജയിക്കുമേ! സുവിശേഷം ലോകം
ജയിക്കുമേ! പേയുടെ ശക്തികൾ
നശിക്കുമേ! സകല ലോകരും
യേശുവിൻ നാമത്തിൽ-വണങ്ങുമേ- തല
കുനിക്കുമേ അതു ബഹു സന്തോഷമേ.
            ചരണങ്ങൾ
1.കൂടുവിൻ- സഭകളെ വന്നു
   പാടുവിൻ- യേശുവിൻ കീർത്തികൊ-
   ണ്ടാടുവിൻ-സുവിശേഷം ചൊല്ലാൻ
   ഓടുവിൻ- നിദ്രവിട്ടുണർന്നീടുവിൻ-മനം
   ഒത്തെല്ലാവരും നി-ന്നീടുനിൻ വേഗം............ജയിക്കുമേ!

2.ഇടിക്കെണം-പേയിൻ കോട്ട നാം
  ഇടിക്കെണം-ജാതി ഭേദങ്ങൾ
  മുടിക്കെണം-സ്നേഹത്തിൻ കൊടി
  പിടിക്കെണം-യേശുരാജന്റെ
  സുവിശേഷക്കൊടി
  ഘോഷത്തോടുയ-ർത്തീടെണം വേഗം........ജയിക്കുമേ!


3.മരിച്ചു താൻ-നമുക്കു മോക്ഷത്തെ
  വരുത്തി താൻ- വെളിച്ച മാർഗ്ഗത്തിൽ
  ഇരുത്തി താൻ-എളിയകൂട്ടരെ
  ഉയർത്തി താൻ-യേശുനാഥന്റെ
  രക്ഷയിൻ കൊടി
  ഘോഷത്തോടുയർ-ത്തീടെണം നമ്മൾ.......ജയിക്കുമേ!


4.ചെലവിടിൻ-സുഖം ബലത്തെയും
  ചെലവിടിൻ-ബുദ്ധി ജ്ഞാനത്തെയും
  ചെലവിടിൻ-വസ്തു സമ്പത്തുകൾ
  ചെലവിടിൻ-യേശുരാജന്റെ
  മഹിമയിൻ കൊടി
  ഏവരും ഉയർ-ത്തീടെണം നമ്മൾ.............ജയിക്കുമേ!


5.യോഗ്യമേ- ഇതു നമുക്കതി
  ഭാഗ്യമേ- രക്ഷിതാവിന്റെ
  വാക്യമേ- സ്വർഗ്ഗലോകരോ-
  ടൈക്യമേ- യേശുരാജ്യ് പ്ര-
  സിദ്ധിക്കായി നാം
  ഏവരും പ്രയ-ത്നിച്ചീടേണമേ-................ജയിക്കുമേ!