ചൊല്ലിന്നു കൊല്ലുന്നു മാം (പൂന്തോട്ടത്തു നമ്പൂതിരി)
ദൃശ്യരൂപം
പൂമെത്തേലെഴുന്നേറ്റിരുന്നു ദയിതേ
പോകുന്നു ഞാനെന്നു കേ-
ട്ടോമൽക്കണ്ണിണനീരണിഞ്ഞ വദന-
പ്പൂവോടു ഗാഢം മുദാ
പൂമേനിത്തളിരോടു ചേർത്തഹമിനി-
ക്കാണുന്നതെന്നെന്നക-
പ്പൂമാലോടളിവേണി ചൊന്ന കദന-
ച്ചൊല്ലിന്നു കൊല്ലുന്നു മാം.