Jump to content

ഗോൽഗോത്തായിലെ കുഞ്ഞാടെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 

ഗോൽഗോത്തായിലെ കുഞ്ഞാടെ അത്ഭുതമുള്ളോർ കുഞ്ഞാടെ
പാപശാന്തി നീയത്രെ- ഗോൽഗോത്തായിലെ കുഞ്ഞാടെ


ഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ
ജീവവാതിൽ നീയത്രെ ഗോൽകോത്തായിലെ മൃത്യുവേ


ഗോൽഗൊത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ
എൻ വിശുദ്ധി നീയത്രേ ഗോൽഗോത്തായിലെ രക്തമേ


ഗോൽഗോത്തായിലെ നീതിയെ അത്ഭുതമുള്ളോർ നീതിയെ
എൻ പ്രശംസ നീയത്രെ ഗോൽഗോത്തായിലെ നീതിയെ


ഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ
എൻ ഉയർച്ച നീയത്രെ ഗോൽഗോത്തായിലെ താഴ്മയേ
 

ഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ
എൻ കിരീടം നീയത്രെ ഗോൽഗോത്തായിലെ സ്നേഹമേ


ഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ
എന്റെ ശക്തി നീയത്രെ ഗോൽഗോത്തായിലെ ജയമേ
 

ഗോൽഗോത്തായിലെ കുഞ്ഞാടേ അത്ഭുതമുള്ളോർ കുഞ്ഞാടേ
എൻ സംഗീതം നീയത്രെ ഗോൽഗോത്തായിലെ കുഞ്ഞാടേ