ഗുരുസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അജ്ഞാനമുള്ളവയൊക്കെക്കളയണം
വിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണം
അജ്ഞാപിച്ചീടേണം നല്ല വഴിക്കെന്നെ
നിത്യം ഗുരുനാഥാ കുമ്പിടുന്നേൻ.

ആനന്ദം നൽകുന്ന പാദരേണുക്കളാൽ
മാനസമായൊരു ദർപ്പണത്തിൽ
മാലിന്യം പോക്കീട്ടു നന്മ വരുത്തേണം
നിത്യം ഗുരുനാഥാ കുമ്പിടുന്നേൻ.

"https://ml.wikisource.org/w/index.php?title=ഗുരുസ്തുതി&oldid=21000" എന്ന താളിൽനിന്ന് ശേഖരിച്ചത്