Jump to content

ഗീതം ഗീതം ജയ ജയ ഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗീതം ഗീതം ജയ ജയ ഗീതം

രചന:എം.ഇ. ചെറിയാൻ

പല്ലവി

ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ- നമ്മൾ
യേശുരാജൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ

ചരണങ്ങൾ

പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹ നമുക്കായ് -ദൈവ
കോപത്തീയിൽ വെന്തരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു
 
ഉലകമഹാന്മാരഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ- നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു
 
കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉത്സുകരായിരിപ്പിൻ- നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ?
 
വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തിൻ വരുന്നിതാ ജയരാജൻ- നിങ്ങൾ
ഉയർന്നിരിപ്പിൻ കതകുകളേ ശ്രീയേശുവെ സ്വീകരിപ്പാൻ.

"https://ml.wikisource.org/w/index.php?title=ഗീതം_ഗീതം_ജയ_ജയ_ഗീതം&oldid=211689" എന്ന താളിൽനിന്ന് ശേഖരിച്ചത്