ഗായകാ ഗായകാ ഗായകാ
ദൃശ്യരൂപം
ഗായകാ.. ഗായകാ.. ഗായകാ ഹൃദയ നിലാവിൽ പാടൂ- ഗായകാ.. ഗായകാ.. ഗായകാ
ശീതളകരങ്ങളാലേ പനിനീർ - സുമങ്ങൾ പോലെ (2) ആശാസുഖങ്ങൾ വീശീ മധുമാസചന്ദ്രലേഖാ (ഗായകാ. . . )
ഹൃദയേ വിലാസലളിതയായ് ആടാൻ വരൂ കിനാവേ (2) രാവിന്റെ രാഗസുധയേ ചൊരിയാൻ വരൂ നിലാവേ (2) (ഗായകാ. . . )
അഴകിൻ നദീ വിഹാരീ വരു നീ ഹൃദന്ത തീരേ (2) ആശാമയൂരമാടാൻ അനുരാഗമാല ചൂടാൻ (2) (ഗായകാ. . . )