ഖലേശ്വരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഖലേശ്വരഃ (സംസ്കൃതം)

രചന:അജ്ഞാതകർതൃകം

കസ്ത്വം പാന്ഥ ഖലേശ്വരോഹം ഇഹ കിം ഘോരേ വനേ വർത്തസേ

സിംഹവ്യാഘ്രവൃകാദിഭിഃ വനമൃഗൈഃ ഖാദ്യോഹം ഇത്യാശയാ

കിം ത്വം മുഞ്ചസി കോമളാം തനുമിമാം മദ്ദേഹമാംസാശന

പ്രത്യുത്പന്നനൃമാംസഭക്ഷണധിയാ ഖാദന്തു സർവ്വാൻ ജനാൻ


കവി: അജ്ഞാതനാമാവ്

വൃത്തം: വൃത്തം:ശാർദ്ദൂലവിക്രീഡിതം

</poem>

കവി വിവരണം[തിരുത്തുക]

ശ്ലോകവിവരണം[തിരുത്തുക]

ഒരു ദുർമ്മനസ്സിന്റെ മനസ്സ് വിവരിക്കുന്നതാണ് ഈ ശ്ലോകം. ചോദ്യോത്തര രൂപത്തിൽ ഒരാൾ തന്റ്നെ ദുഷ്ടലാക്ക് വെളിവാക്കുന്നതാണ് ശ്ലോകം.

അർത്ഥം[തിരുത്തുക]

കസ്ത്വം പാന്ഥ! - ഹേ യാത്രക്കാരാ! നീ ആരാണ്? ഖലേശ്വരോഹം-ഞാൻ ഖലേശ്വരനാണ്. ഇഹ കിം ഘോരേ വനേ വർത്തസേ-എന്തിനിവിടെ ഈ ഘോരവനത്തിൽ എന്തിനു നിൽക്കുന്നു. സിംഹവ്യാഘ്രവൃകാദിഭിഃ വനമൃഗൈഃ ഖാദ്യോഹം ഇത്യാശയാ- സിംഹം, കടുവ, ചെന്നായപോലുള്ള വന്യമൃഗങ്ങളാൽ ഞാൻ തിന്നപ്പേടട്ടേ എന്ന മോഹത്തിൽ. കിം ത്വം മുഞ്ചസി കോമളാം തനുമിമാം- എന്തിനാണ് ഈ സുന്ദരമായ് ശരീരം നീ ഉപേക്ഷിക്കുന്നത്. മദ്ദേഹമാംസാശനപ്രത്യുത്പന്നനൃമാംസഭക്ഷണധിയാ- എന്റെ ദേഹത്തിലെ മാംസതിന്നുകവഴി മനുഷ്യമാംസത്തിൽ മോഹം ജനിച്ച് ഖാദന്തു സർവ്വാൻ ജനാൻ- എല്ലാ ജനങ്ങളേയും അവ തിന്നട്ടേ.

പദവിവരണം[തിരുത്തുക]

കസ്ത്വം (കഃ+ത്വം )
പാന്ഥ -യാത്രക്കാരാ
ഖലേശ്വരോഹം (ഖലേശ്വരഃ +അഹം) ഞാൻ ഖലേശ്വരനാണ്
ഇഹ കിം ഘോരേ വനേ വർത്തസേ ഇവിടെ എന്തിനാണ് ഘോരവനത്തിൽ നിൽക്കുന്നത്
സിംഹവ്യാഘ്രവൃകാദിഭിഃ (സിംഹ,വ്യാഘ്ര- കടുവ, വൃകാ- ചെന്നായ ആദിഭിഃ- തുടങ്ങിയ
വനമൃഗൈഃ- വന്യമൃഗങ്ങളാൽ ഖാദ്യോഹം (ഖാദ്യഃ+ അഹം) തിന്നപ്പെടട്ടെ
ഇത്യാശയാ (ഇതി+ ആശയാ- എന്ന മോഹത്താൽ)
കിം ത്വം മുഞ്ചസി- മോചിപ്പിക്കുന്നു കോമളാം തനുമിമാം (തനും ഇമാം) ഈ ദേഹത്തെ
മദ്ദേഹ- എന്റെ ദേഹത്തിലെ മാംസാശന- മാസം തിന്നുന്നതിനാൽ പ്രത്യുത്പന്ന - ഉണ്ടായ നൃമാംസ - മനുഷ്യമാംസ ഭക്ഷണ- ധിയാ തിന്നാനുള്ള കൊതിയാൽ ഖാദന്തു- തിന്നട്ടെ സർവ്വാൻ ജനാൻ - എല്ലാ ജനങ്ങളേയും

അലങ്കാരങ്ങൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ഖലേശ്വരൻ&oldid=153899" എന്ന താളിൽനിന്ന് ശേഖരിച്ചത്