ക്രൂശും വഹിച്ചാ കുന്നിൻമീതെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രൂശും വഹിച്ചാ കുന്നിൻമീതെ

രചന:എം.ഇ. ചെറിയാൻ
      പല്ലവി


ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
ക്ലേശം സഹിച്ചോരഗതിയെപ്പോലെ ചാകുവതാരോ

       ചരണങ്ങൾ 

 
സർവ്വേശ്വരനേകസുതനോ?
സൽദൂത വന്ദിതനോ?
സുരലോകെനിന്നും നമ്മെ തേടിവന്ന സ്നേഹിതനോ?

നീ വാക്കാൽ ചെയ്തോരുലകിൽ
നിൻ കൈ രചിച്ചോർക്കരികിൽ
നീ വന്ന നേരം ബഹുമതിയായവർ തന്നതു കുരിശോ

എന്നാധിയകറ്റാൻ തനിയേ
ക്രൂശെടുത്ത ദൈവസുതാ
പിന്നാലെ ഞാനെൻ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ

എൻ ജീവിതകാലം മുഴുവൻ
നിൻ സ്നേഹമാധുര്യം
പാടിപ്പുകഴ്ത്താൻ നാഥാ തരിക നാവിനു ചാതുര്യം