Jump to content

ക്രിസ്തുവെന്ന മർമ്മമെന്റെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
ക്രിസ്തുവെന്ന മർമ്മം ഉള്ളിൽ വസിക്കുന്നു
          (കൊലോസ്യർ 2.2; 1-27)
                 പല്ലവി
      ക്രിസ്തുവെന്ന ദൈവമർമ്മമെന്റെ
       ചേതസിലാവസിക്കുന്നു സദാ-

1. ഏറ്റവും ചെറിയ വിത്തെന്ന പോലെ-യേശു
   ക്രിസ്തൻ എന്നുള്ളിൽ വസിച്ചീടുന്നു
   ജ്ഞാനമറിവു ഇവയിൻ നിധികൾ- ദൈവ
   ജ്ഞാനമേശുവിൽ; ഗുപ്തമല്ലോ-

2. ദൈവത്വത്തിൻ നിറവാസകലം -തന്നിൽ
   ദേഹരൂപമായ് വസിച്ചീടുന്നു-
   ഈ നിറവോടെന്നിൽ പാർത്തീടുവാൻ-യേശു
   താനെന്നിൽ വന്നവതാരം ചെയ്തു-

3. ആത്മനിറവിൽ ഞാൻ ജീവിച്ചീടാൻ-വിശു
   ദ്ധാത്മയഭിഷേകം താൻ ചൊരിഞ്ഞു
   സമ്പൂർണ്ണപ്രായം തൻ അളവതുങ്കൽ-എന്നെ
   സംപ്രീതിയോടെ വളർത്തീടുന്നു--

4. ക്ഷാമമെന്യേ ദൈവ സേവ ചെയ്വാൻ-യേശു
   നാമത്തിൽ ഏകി സമൃദ്ധിയതു
   ജീവപ്രവാഹമുയരുന്നുള്ളിൽ -ഭവാൻ
   മേൽനിന്നൊഴിക്കും പ്രളയങ്ങളും-

5. നോഹയിൻ കാലത്തെ വെള്ളം പോലെ മാ-പ്ര
   വാഹങ്ങളാൽ ഞാൻ മുങ്ങീടുന്നിതാ
   ഈ നിലയതിൽ നിന്നിനിയും- എന്നെ
   വേർപെടുത്തീടുവാൻ ശക്തനാകും-

6. മേവുന്നു ഞാൻ ദൈവത്തിൽ മറഞ്ഞു- എന്നിൽ
   ദൈവത്രിയേകൻ വസിച്ചീടുന്നു
   ഹ! എന്തതിശയമർമ്മമിതു-ഭൂവിൽ
   ആരുണ്ടു പ്രാപ്തനിതു ഗ്രഹിപ്പാൻ?-