കൊക്കെല്ലാം പറന്നുപോയി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൊക്കെല്ലാം പറന്നുപോയി
പുഞ്ചക്കണ്ടം തന്നിലെ വീണു
കൊത്തീട്ടും പെറുക്കീട്ടും
തിന്നുന്ന കൊക്കെ ത തീകിതെയ്

അതിലൊരു തവിട്ടുകൊക്ക്
വെള്ളക്കൊക്കെ അതിനോട്
നമുക്കിപ്പോൾ പോകണം
വലിയൊരു മരത്തിന്മേൽ (2)
ചെറിയൊരു ശാഖയിൽ
വലിപ്പത്തിൽ കൂടുംവെച്ച്
ഇരിക്കും കൊക്ക് ത തികിതെയ്

അന്നേരം വരുന്നുണ്ട് ഒരു വെടിക്കാരൻ
മരയ്ക്കാരൻ
അറുവിരൽ മരുന്നും രണ്ടുണ്ടയും കൊണ്ട്
ഇതതിതുതെയ്

വേഗത്തിൽ വച്ച വെടി
ചികളയ്ക്കു കൊണ്ട വെടി
വേഗത്തിൽ കത്തിയൂരി
അറക്കും കൊക്കെ ത തികിതെയ്