കേൾ ശുദ്ധാത്മാ- മന്ദസ്വരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
              പല്ലവി
കേൾ ശുദ്ധാത്മാ- മന്ദ സ്വരം ധ്വനിക്കുന്നെൻ മനമെ:
കീഴ് വഴങ്ങി അനുസരിക്ക സദാ
           ചരണങൾ
തൻ മന്ദിരം തനിക്കൊഴിഞ്ഞു കൊടുക്ക വേഗം നീ
താനതിലാവസിക്കട്ടെ സർവ്വദാ
       ക്രൂശേറിയ കർത്താവിനെ
       തേജസ്സിൽ വാഴും രാജനെ
       താൻ വഹിച്ചങ്ങുൾപ്രവേശി-ച്ചീടുമഹോ-

ജീവിപ്പിച്ചു നിർമ്മലമാക്കീടും ഭവാൻ മുറ്റും നീ
ജ്വാലാഗ്നിപോൽ എരിഞ്ഞു പ്രകാശിക്കും
       യേശുവിൻ ജീവൻ വിളങ്ങി
       ശോഭിച്ചീടും തന്റെ ഭംഗി
       ലോകം കണ്ടടിവണങ്ങി-രക്ഷപ്രാപിക്കും-

ആത്മാധിവാസമെന്നും പാലിച്ചീടിൽ ജയജീവൻ
സാധിക്കും നിന്നായുസ്സിൻ നാളൊക്കെയും
       സാന്നിദ്ധ്യം പ്രശോഭിച്ചീടും
       സംസർഗ്ഗം സദാ നേരവും
       ദോഷവിചാരങ്ങൾക്കി-ല്ലവസരം-