കേരളഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

      
        1

യ ജയ കേരള മാതേ, ജയ ജയ ജലധിസുതേ,
ജയ ജയ ജനചയപൂജിത പാദേ, ജയ ജയ ശുഭചരിതേ!
ജയ ജയ ഭൃഗുസുതപിടാകെ, വസുധാമലതിലകേ!
ജയ ജയ ധാർമ്മികവിജയപതാകേ, ജയ ജയ മഹിതാന്വയികേ!
കേരവിരാജിതകേദാരകയുതകേളീവനലളിതേ
വീരവധൂശതപാദപയോജപരാഗകലാകലിതേ!
തുംഗവിഭാവിതശൈലവിലാസിനിരഞ്ജിതശൈവലിനീ
മംഗളദായിനി, മലയജമേദിനി, ജയ ജയ ജയ ജനനീ.

          2

ക്രൈസ്തവഹൈന്ദവയൂദമുഹമ്മദമതഭേദം ചൊല്ലി
കുത്തുപിടിച്ചിടുകില്ല തൊഴുത്തിൽ കാലികൾപോൽ ഞങ്ങൾ.
ആ മതമദ്യമവദ്യമതിനിമേൽ തൊടുകില്ലൊരുനാളും
തൂമയിൽ മമതാമതമാമമൃതം നുകരുവനിനി ഞങ്ങൾ.
മാമൂലുകളുടെ മാറാലകളെ വലിച്ചുപറിച്ചെറിയാൻ
മാനവവംശമഹാവൃക്ഷത്തിനു വളരാൻ വളമിടുവാൻ
നിത്യപുരോഗതി തടവതു സർവ്വമടിച്ചുപൊടിച്ചീടാൻ
നിസ്തുല ശക്തിയുയർത്തും ഞങ്ങളുടെ കയ്യുകളാർ തടയും?


(അപൂർണ്ണം)
(സമ്പാദകൻ: പോട്ടയിൽ എൻ. ജി. നായർ)

"https://ml.wikisource.org/w/index.php?title=കേരളഗീതം&oldid=36698" എന്ന താളിൽനിന്ന് ശേഖരിച്ചത്