കൃപ കൃപ കൃപതന്നെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ
കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ

പ്രതികൂലങ്ങളെ നീക്കി അതിമോദം ഹൃദയേ
സതതം തന്നീടുന്നെന്നിൽ കൃപയാലത്യുന്നതൻ

നിത്യനായ രക്ഷകന്റെ രക്തത്താൽ മാം കഴുകി
പുത്രനാക്കി നിത്യജീവൻ മാത്ര തോറും തരുന്നു

ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ദൈവമാം ത്രീയേകന്നു
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! വന്ദനം.

"https://ml.wikisource.org/w/index.php?title=കൃപ_കൃപ_കൃപതന്നെ&oldid=153163" എന്ന താളിൽനിന്ന് ശേഖരിച്ചത്