Jump to content

കൃപാരക്ഷണ്യം നല്കുകേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃപാരക്ഷണ്യം നൽകുകേ
കടാക്ഷിച്ചെന്നെ ചേർക്കുകേ
അല്ലെങ്കിൽ നാശമാകുമേ
എൻ യേശു നാഥനേ

എൻ യേശു നാഥനേ
എന്നെ കൈക്കൊള്ളുകേ,
എൻ പേർക്കു യാഗം ആയോനേ
എന്നെ കൈക്കൊള്ളുകേ
                    1
മാ പാപി ഞാൻ, അയോഗ്യനാം
എൻ പേർക്കു ചോര വാർത്തോനേ,
മഹാശക്താ എൻ രക്ഷയാം
എൻ യേശു നാഥനേ .......(എൻ യേശു നാഥനേ..)
                    2
എൻ ഭക്തി തീർച്ചയും സദാ
നിസ്സാരമായിപ്പോകുന്നേ;
നിൻ നാമം മൂലം രക്ഷ താ,
എൻ യേശു നാഥനേ .....(എൻ യേശു നാഥനേ..)
                    3
നിൻ പാദത്തിങ്കൽ വീഴുന്നേൻ
നിൻ പ്രീയം പോലെ ചെയ്ക നീ
രക്ഷണ്യ പൂർത്തിക്കായ്‌ വന്നേൻ
എൻ യേശു നാഥനേ .....(എൻ യേശു നാഥനേ..)

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=കൃപാരക്ഷണ്യം_നല്കുകേ&oldid=28960" എന്ന താളിൽനിന്ന് ശേഖരിച്ചത്