കൃപയിൻ മർമ്മമോരോന്നും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
വിശ്വാസി ദൈവത്തിന്റെ അതിപരിശുദ്ധ സ്ഥലം
വസന്ത ഭൈരവി
                                ആദിതാളം

1. കൃപയിൻ മർമ്മമോരോന്നും- ദേവാ; നിനെച്ചടിയൻ
   തൃപ്പാദേ വന്ദി-ക്കുന്നു
2. ദേഹം ദേഹി ആത്മാവും-ദേവാലയം താനല്ലോ
   ദേവേശന്നു വാസം-ചെയ്വാൻ.
3. അതി വിശുദ്ധ സ്ഥലമെൻ- അകമെയുണ്ടതിവാസം
    അത്യുന്നതൻ താൻ തന്നേ.
4. തവ ഗുപ്തമഹത്വമ-തിലധിവസിക്കുന്നു
   മൗനസേവയാലെൻ -ഭജനം
5. അറിഞ്ഞില്ലടിയന്നിതു-കുറവെണ്ണീടരുതെന്നിൽ
   കറനീക്കി-രക്ഷിക്കേണം
6. അനുഭവമാക്കി താ-അനുഗ്രഹങ്ങളോരോന്നും
   അനുദിനമെൻ പിതാവേ.
7. അറിഞ്ഞിട്ടനുഭവിക്കാ-തിരുന്നാലേറ്റവും പാപം
   അതിൽനിന്നു കാക്കേ-ണമേ
8. മഹിമാസനത്തിലേറി മരുവുമേശുരാജന്റെ
   തിരുമുമ്പിൽ വീണീ-ടുന്നേൻ
9. ബലവാൻ നീ എഴുന്നെന്നിൽ- സകലാധികാരത്തോടും
   പരിപാലിച്ചീടേ-ണമേ
10. ജീവജലമൊഴുകീ-ടുവാനായി നിങ്കൽ മത്രം
   ജീവാശ്രയമതാൽ-ചേരും
11. വിശുദ്ധാത്മ ഗുരു എന്നിൽ വസിക്കുന്നുണ്ടെന്നുള്ളത്തിൽ
    ആശ്വാസം പെരുകു-ന്നേറ്റം
12. അനുദിനമടിയാനും- നിനക്കായി കാക്കുന്നെ നീ
    അനുഭവമാക്കി വാഴ്ക.

"https://ml.wikisource.org/w/index.php?title=കൃപയിൻ_മർമ്മമോരോന്നും&oldid=153157" എന്ന താളിൽനിന്ന് ശേഖരിച്ചത്