കൂടെ പാർക്ക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

Abide With Me

1.കൂടെ പാർക്ക നേരം വൈകുന്നിതാ
   കൂരിരുളേറുന്നു പാർക്ക ദേവാ
   ആശ്രയം വേറില്ലാ നേരം തന്നിൽ
   ആശ്രിത വത്സലാ കൂടെ പാർക്ക

2.ആയുസ്സാം ചെറുദിനം ഓടുന്നു
  ഭൂസന്തോഷമഹിമ മങ്ങുന്നു
   ചുറ്റിലും കാണുന്നു മാറ്റം കേടും
   മാറ്റമില്ലാദേവാ കൂടെ പാർക്ക

3.രാജരാജൻ പോൽ ഭയങ്കരനായ്
   സാധുവെ ദർശ്ശിച്ചീടരുതേ നിൻ
   ചിറകിൻ കീഴ് സൗഖ്യവരമോടെ
   നന്മ ദയ നൽകി കൂടെ പാർക്ക

4.ഏകി കഷ്ടതയിൽ സഹതാപം
   അപേക്ഷയിൽ മനസ്സലിവോടെ
   നിസ്സഹായരിൻ സഹായകനായ്
   വന്നു രക്ഷിച്ചു നീ കൂടെ പാർക്ക

5.സദാനിൻ സാന്നിദ്ധ്യം വേണം താതാ
   പാതകന്മേൽ ജയം നിൻ കൃപയാൽ
   തുണ ചെയ് വാൻ നീയല്ലാതാരുള്ളൂ
   സന്തോഷ സന്താപേ കൂടെ പാർക്ക

6.ശത്രുഭയമില്ലാ നീ ഉണ്ടെങ്കിൽ
   ലോകകണ്ണീരിന്നില്ല കൈപ്പൊട്ടും
   പാതാളമേ ജയമെവിടെ നിൻ
   മൃത്യു മുൾ പോയ് ജയം കൂടെ പാർക്ക

7. കണ്ണടഞ്ഞീടുമ്പോൾ നിൻ ക്രൂശ്ശിനെ
    കാണിക്ക മേൽ ലോകമഹിമയും
    ഭൂമിഥ്യ; നിഴൽ ഗമിക്കുന്നിതാ
    ഭാഗ്യോദയമായ് നീ കൂടെ പാർക്ക

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=കൂടെ_പാർക്ക&oldid=28935" എന്ന താളിൽനിന്ന് ശേഖരിച്ചത്