Jump to content

കുസുമേ കുസുമോത്‌പത്തിഃ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ
ബാലേ, തവ മുഖാംഭോജേ
നേത്രമിന്ദീവരദ്വയം?

//പൂരണം//

"ബാലേ, തവ മുഖാംഭോജേ കഥമിന്ദീവരദ്വയം ?"

//അർത്ഥം//

ബാലേ - പെണ്ണേ തവ - നിന്റെ മുഖ അംഭോജേ - മുഖമാകുന്ന താമരയിൽ ഇന്ദീവരദ്വയം - രണ്ടു കരിം‌കൂവളപ്പൂവുകൾ കഥം - എങ്ങനെ ഉണ്ടായി?

മുഖം താമരപോലെ മനോഹരമെന്നും, കണ്ണുകൾ കരിം‌കൂവളപ്പൂവിതൾ പോലെ കറുത്തതും നീണ്ടതുമാണെന്ന് വർണ്ണിച്ചാണ് കാളിദാസൻ പൂവിനുള്ളിൽ പൂവ് വിടർത്തിയത്. ഒരു പൂവിരിയുന്ന സുഖമറിയാൻ താഴേക്കാട്ടിലെ താമരക്കുളത്തിലെ പൂങ്കിണ്ണം തേടിപ്പോകുന്ന നമ്മളേക്കാൾ എത്രയോ മാന്യനായിരുന്നു കാളിദാസൻ!!!