കുരിശിൻ നിഴലിൽ
ദൃശ്യരൂപം
കുരിശിൻ നിഴലിൽ രചന: |
പല്ലവി
ആദിതാളം
കുരിശിൻ നിഴലിൽ തല ചായ്ചനുദിനം
വിശ്രമിച്ചീടുന്നടിയാൻ-വിശ്ര
അനുപല്ലവി
കുരിശിൻ-സ്നേഹത്തണലിൽ-
കൃപയിൻ ശീതള നിഴലിൽ
പ്രാണപ്രിയൻറെ തൃക്കഴലിൽ
കാണുന്നഭയ മെന്നഴലിൽ -കുരി
ചരണങ്ങൾ
പാപഭാര ചുമടെടുത്തവശനായ്
തർന്നൊരെൻ ജീവിതമേ-
തളർന്നൊരെൻ ജീവിതം കുരിശിൻ
നിഴലിൽ ശാന്തി കൺടതിനാൽ
തളരാതിനി വാന വിരിവിൽ
ചിറകടിച്ചുയർന്നീടാം വരവിൽ
സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ
ക്ലേശം മറന്നിടും ഞാൻ-
തിരുമൊഴിയാനന്ദനാദം
തേനിലും മധുരം തൻവേദം
തരുമെനിക്കനന്ത സമ്മോദം
തീർക്കുമെൻ മാനസ ഖേദം
ഏതു ഘോര-വിപത്തിലും ഭയന്നിടാ-
തവനിൽ ഞാനാശ്രയിക്കും-
അവനിലെന്നാശ്രയമെന്നാൽ
അവനിയിലാകുലം വന്നാൽ
അവശതയണയുകിലെന്നാൽ
അവൻ തുണയരുളിടും നന്നായ്