കുരിശിന്റെ വഴി/പ്രാരംഭഗാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രാരംഭഗാനം[തിരുത്തുക]

(കുരിശു ചുമന്നവനേ)


കുരിശിൽ മരിച്ചവനേ, കുരിശാലെ

വിജയം വരിച്ചവനേ,

മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ

വഴിയേവരുന്നു ഞങ്ങൾ


ലോകൈകനാഥാ, നിൻ

ശിഷ്യനായ്ത്തീരുവാ-

നാശിപ്പോനെന്നുമെന്നും

കുരിശുവഹിച്ചു നിൻ

കാല്പാടു പിഞ്ചെല്ലാൻ

കല്പിച്ച നായകാ.


നിൻ ദിവ്യരക്തത്താ-

ലെൻ പാപമാലിന്യം

കഴുകേനമേ, ലോകനാഥാ.