കാരുണ്യനാം വിശുദ്ധാത്മ-മഹേശ്വരാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
              മുഖാരി അടതാളചായ്-വു

കാരുണ്യനാം വിശുദ്ധാത്മ -മഹേശ്വരാ ഇപ്പോൾ- നിന്റെ
കാരുണ്യത്താൽ വന്നീ-ബാലരിലാവസിച്ചീടുക
പാർത്തലത്തിൽ നിന്നെ കാ-ത്തിരുന്ന സഭ തന്മേൽ- നിന്റെ
ഉത്തമാനുഗ്രഹം-നൽകുവാനായ് വന്ന ദേവാ

ശൈശവത്തിലവർ -സ്നാനമേറ്റ നാൾ തൊട്ടിന്നു-വരെ
ശാശ്വതാത്മാവേ! സംരക്ഷണം ചെയ്തു നീ അവരെ
ആയവർ തങ്ങളിൽ സ്നേഹിതനായി നിന്നെ ആക്കി-എന്നും
ആനന്ദരായ് വാഴാനേകുകാനുഗ്രഹം ഇപ്പോൾ

സത്യം ഗ്രഹിപ്പാൻ പ്രകാശം നൽകി നിനക്കായി-അവർ
നിത്യം ജീവിപ്പാനുയിരരുളീടുക നാഥാ!
ജീവ മുടി നേടാൻ വിശ്വാസ കാന്തിയെ നൽകുക-ശക്തി
പാപത്തിന്മേൽ ജയം കൊൾവാനനുദിനമേകുക

കാത്തീടേണമേ പരീക്ഷക്കാരന്റെ കെണിയിൽ-നിന്നു
മൃത്യുവിൻ നാൾ വരെ വിശ്വസ്തരായ് സൂക്ഷിച്ചീടുക
പുണ്യമാം നേർച്ചയെ ചെയ്യുന്ന നേരത്തും നിന്റെ -ദാസൻ
ധന്യ കരങ്ങൾ വെച്ചാശീറ്വദിച്ചീടുമ്പോഴും

ശക്തിയുടെ വരമേഴിരട്ടിയായ് പകർന്നു-ഭയ-
ഭക്തികരമാമീ നാഴികയെ നീ വാഴ്ത്തീടുക
വന്നീടുക ദേവാത്മാവേ! വന്നോരോ ഹൃദയം -ഇഷ്ട
മന്ദിരമാക്കി നീ ആവാസം ചെയ്യുക നാഥാ!

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]