കാടേറിയാടു ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
     
കാടേറിയാടു ഞാൻ
കൂട്ടം വെറുത്തയ്യോ
ഇടയൻ ചൊല്ലപ്രിയമായ
അടങ്ങാതാടയ്യോ
മുടിയനായി ഞാൻ
വീടും വെറുത്തവൻ
വെടിഞ്ഞെൻ താതൻ ചൊല്ലിനെ
കടന്നു പോയവൻ

ആടിനെ ഇടയൻ
മകനെ താതനും
മലതടം വൻ കാടതിൽ
മടിയാതെ തേടി
മരണാവസ്ഥയിൽ
മാ ക്ഷീണനായ് കണ്ടു
നൽ പ്രേമപാശം കൊണ്ടവർ
ബന്ധിച്ചു രക്ഷിച്ചു.

എന്നേശു ഇടയൻ
എന്നാത്മ സ്നേഹിതൻ
തൻ ചോരയാൽ കഴുകീട്ടു
താനേകി മാ സുഖം
കാണാ-താടെ തേടി
കണ്ടേറ്റി തോളിൽ താൻ
കയറി എന്നെ കൂടകം
താൻ കാത്തീടുന്നിതാ

കാടേറിയാടു ഞാൻ
അടങ്ങാത്തോൻ അയ്യോ
ഇടയൻ ചൊൽ നൽ തേനിപ്പോൾ
എൻ കൂടെനിക്കിമ്പം
മുടിയനായ് തീർന്നു.
വീടും വെറുത്തവൻ
എൻ താതൻ ചൊൽ
നൽ തേനിപ്പോൾ
എൻ വീടെനിക്കിമ്പം

"https://ml.wikisource.org/w/index.php?title=കാടേറിയാടു_ഞാൻ&oldid=145888" എന്ന താളിൽനിന്ന് ശേഖരിച്ചത്