കാക്ക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കാക്ക

രചന:കെ.സി. കേശവപിള്ള

കാക്കേ! നീയിങ്ങെന്തിനായെന്റെ നേരെ
നോക്കിടുന്നീവണ്ണമോരോ തരത്തിൽ?
ആർക്കും ഞാനീയപ്പമിപ്പോൾ കൊടുക്കി-
ല്ലോർക്കേണ്ടാ നീ തിന്നുവാനിന്നിതൊട്ടും.

മാവിൻ മോളിൽ ചേർന്നു മാങ്ങാ പറിച്ചി-
ട്ടാവുമ്മട്ടിൽ കൊത്തി നീ തിന്നുകൊൾക;
പോവാനിന്നിത്താമസക്കുന്നുവെന്നാൽ
ഭാവം മാറും, നിന്നെയോടിച്ചിടും ഞാൻ.

മറ്റുള്ളേടത്തിങ്ങു ഞാൻ നോക്കിടുമ്പോൾ
പറ്റിക്കാമെന്നാണു നീയോർപ്പതിപ്പോൾ;
കൊറ്റിന്നേവം തെണ്ടിമണ്ടുന്നശീലം
ചെറ്റും നന്നല്ലെന്നു നീയോർത്തുകൊൾക.

"https://ml.wikisource.org/w/index.php?title=കാക്ക&oldid=83183" എന്ന താളിൽനിന്ന് ശേഖരിച്ചത്