കളിക്കുട്ടി
ദൃശ്യരൂപം
കളിക്കുട്ടി (കവിത) രചന: |
പൈങ്കിളിയേ പൈങ്കിളിയേ
കളിയാടാൻ വരുമോ നീ
പാടില്ലാ ചുള്ളികളാൽ
കൂടുചമയ്ക്കാൻപോകുന്നൂ.
വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വരുമോ നീ
പാടില്ല പൂക്കളിലെ
തേൻ നുകരാൻ പോകുന്നൂ.
ചെറുനായേ ചെറുനായേ
കളിയാടീടാൻ വരുമോ നീ
പാടില്ല യജമാന്റെ
വാതിലുകാക്കാൻ പോകുന്നൂ.
കളിയാതെ വേലക്കായ്
എല്ലാരും പോയപ്പോൾ
നാണിച്ചാ ചെറുപയ്യൻ
പോയല്ലോ കളരിയിലും.