കരുണയിൻ കരങ്ങൾ നീട്ടുക നാഥാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കരുണയിൻ കരങ്ങൾ നീട്ടുക നാഥാ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

കരുണയിൻ കരങ്ങൾ നീട്ടുക നാഥാ
കാതരാമെന്നെ കര കയറ്റുവാൻ
കാർമേഘ കലുഷിതമാം ഈ ജീവിതം
കാത്തു നടത്തണേ യേശുവേ

കരുണയിൻ കരങ്ങൾ …

വീണ മീട്ടിടുക വിജനമാം വീഥിയിൽ എന്നുമേ
വീട്ടിൽ അണയും വരെ നില്ക്കു നീയരികിൽ യേശുവേ
വീഴ്‌ച വരുമ്പോൾ അനുദിനം കാത്തെന്നെ
വീണു പോകാതെ താങ്ങിടുകേ

കരുണയിൻ കരങ്ങൾ …

അനുദിനം നിൻ സേവയിൽ ഞാൻ അടിപതറാതെ നിൽപ്പാൻ
അനുപമ സ്നേഹത്തിൻ രാഗം അടിയനിൽ നീ നിറക്കൂ
അവനിയിൽ എന്നെന്നും അനുപമ സന്ദേശം
ആവോളം പകരുവാൻ കൃപയേകണേ

കരുണയിൻ കരങ്ങൾ …