Jump to content

കഥന ഭാരവുമായി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കഥന ഭാരവുമായി (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

കഥന ഭാരവുമായി മര കുരിശും തോളിലേന്തി
കാൽവറി മലമുകളിൽ കയറുന്നവനാരു
കണ്ടാലും ലോകത്തിൻ പാപം ചുമക്കുന്ന
കർത്താവാണത്രേ യേശു കർത്താവാണത്രേ

വിയർപ്പിൽ മുങ്ങി വേദന തിന്നു
വിരയാർന്ന തോളിൽ മരക്കുരിശായി
വിണ്ണിൻ അധിപതി വീണു പലവട്ടം
വിമുഖരായി നിന്നു പതികർ കേണിടുന്നു

കണ്ടാൽ ആളറിയാത്ത വിധം
ഇതാ വിമുഖനായി തീർന്നു
അടികളാലേ മുൾമുടി ചൂടി
ചുടുചോര ചിന്തി താൻ

"https://ml.wikisource.org/w/index.php?title=കഥന_ഭാരവുമായി&oldid=217786" എന്ന താളിൽനിന്ന് ശേഖരിച്ചത്