ഒന്നാനാം കൊച്ചുതുമ്പി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒന്നാനാം കൊച്ചുതുമ്പി (കവിത)
പഴയ രണ്ടാം ക്ലാസ്സ് മലയാളം പാഠാവലിയിൽ നിന്ന്

ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോനീ ??
നിന്റെ കൂടെ പോന്നാലോ ,
എന്തെല്ലാം തരുമെനിക്ക് ??
കളിപ്പാനോ കളംതരുവേൻ,
കുളിപ്പാനോ കുളംതരുവേൻ.
ഇട്ടിരിക്കാൻ പൊൻതടുക്ക്‌,
ഇട്ടുണ്ണാൻ പൊൻതളിക ,
കൈ കഴുകാൻ വെള്ളിക്കിണ്ടി ,
കൈതോർത്താൻ പുള്ളിപ്പട്ട്‌.
ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോ നീ ?

"https://ml.wikisource.org/w/index.php?title=ഒന്നാനാം_കൊച്ചുതുമ്പി&oldid=85883" എന്ന താളിൽനിന്ന് ശേഖരിച്ചത്