ഏഴപ്പെട്ട ശിശുവാമീ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 

എഴപ്പെട്ട ശിശുവാമീ- യൂദ പൈതൽ ഏതഹോ?
പശുക്കൂട്ടിൽ പിറന്നോനീ-ജീർണ്ണ വസ്ത്രം പുതച്ചോ?

സൃഷ്ടിക്കൊക്കെ ജീവനാഥൻ-എന്നെന്നേക്കും ദൈവം താൻ
ഉന്നതനാമീമഹേശൻ- ജാതം ചെയ്തോ ഈ വിധം?

അപ്പമോ വത്രമോ വീടോ-ഏതു മില്ലാതുഴലും
ദുഃഖമുള്ളോരിവനാരോ-സാത്താൻ മേലധികാരി

ദൈവമാം രക്ഷകനേശു-സ്വർഗ്ഗത്തിൽ താൻ നമുക്കു
ഭവനങ്ങളൊരുക്കുന്നു ഇല്ല കണ്ണീരവിടെ

ചോര ചിന്തിയൊഴുകാനും-നിന്ദാ നിഷേധങ്ങളാൽ
ഹാസ്യമാക്കപ്പെടുവാനും-ഹേതുവായോരിവനാർ?

ദാനം കൃപ തൻ സഭമേൽ-ചൊരിയും മാ ദൈവം താൻ
പ്രതികാരം ശത്രുവിന്മേൽ-നീതിയായ് നടത്തും താൻ

അക്രമികളോടു കൂടെ-ആണികളാൽ ക്രൂശിന്മേൽ
തൂങ്ങി നിന്ദ ദുഷികളെ-ഏറ്റീടുന്ന ഇവനാർ ?

ഉന്നതെയാദ്യന്തമായ് ജീ-വിക്കും ദൈവം താനിവൻ
വാഴുന്നു താൻ നിത്യനായി-സ്വർണ്ണ നഗരമതിൽ.

"https://ml.wikisource.org/w/index.php?title=ഏഴപ്പെട്ട_ശിശുവാമീ&oldid=145772" എന്ന താളിൽനിന്ന് ശേഖരിച്ചത്