എൻ രക്ഷകാ എൻ ദൈവമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
                               "O happy day"
1. എൻ രക്ഷകാ! എൻ ദൈവമേ! നിന്നിലായ നാൾ ഭാഗ്യമേ
   എന്നുള്ളത്തിൻ സന്തോഷത്തെ എന്നും ഞാൻ കീർത്തിച്ചീടട്ടെ
                                പല്ലവി
    ഭാഗ്യ നാൾ! ഭാഗ്യ നാൾ! യേശു എൻ പാപം തീർത്ത നാൾ
   കാത്തു പ്രാർത്ഥിക്കാറാക്കി താൻ, ആർത്തുഘോഷിക്കാറാക്കി താൻ
   ഭാഗ്യ നാൾ! ഭാഗ്യ നാൾ! യേശു എൻ പാപം തീർത്ത നാൾ

2.വൻ ക്രിയഎന്നിൽ നടന്നു കർത്തൻ എന്റെ ഞാൻ അവന്റെ
  താൻ വിളിച്ചു ഞാൻ പിൻചെന്നു സ്വീകരിച്ചു തൻ ശബ്ദത്തെ

3.സ്വസ്ഥം ഇല്ലാത്തമനമേ കർത്തനിൽ നീ അശ്വസിക്ക
   ഉപേക്ഷിയാതെ അവനെ, തൻ നന്മകൾ സ്വീകരിക്ക

4.സ്വർപ്പുരം ഈ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ
   എന്നും എന്നിൽ പുതുക്കുന്നു നന്മുദ്ര നീ ശുദ്ധാത്മാവേ

5.സൗഭാഗ്യം നൽകും ബാന്ധവം വാഴ് ത്തും ജീവകാലമെല്ലാം
  ക്രിസ്തേശുവിൽ എൻ ആനന്ദം പാടും ഞാൻ അന്ത്യകാലത്തും

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=എൻ_രക്ഷകാ_എൻ_ദൈവമേ&oldid=28932" എന്ന താളിൽനിന്ന് ശേഖരിച്ചത്