Jump to content

എൻ രക്ഷകനാം യേശുവേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
"എന്റെ ജീവനാം യേശുവേ" എന്ന രീതി

                            പല്ലവി
എൻ രക്ഷകനാമേശുവേ-എന്നെ ദയയോടു കാത്തു
എന്നെ ദൈവഭക്തിയിൽ വളർത്തി-നന്നാക്കീടുക

                         ചരണങ്ങൾ
1.പാപസമുദ്രത്തിലയ്യോ-പാരിലുഴന്നീടുന്നയ്യോ
  പാലക! എൻ ചിത്തം ശുദ്ധമാക്കി-പാലിച്ചീടുക

2.കന്മ്ഷപരിഹാരാർത്ഥം- ചിന്തിയ തിരു രക്തത്തിൽ
  കാരുണ്യത്താൽ മാം കഴുകി ദേവാ- ശുദ്ധീകരിക്ക

3.നിന്നാലെ സൗജന്യമായി- സമ്പാദിതമാം രക്ഷയിൽ
  എന്നെ അവകാശിയാക്കി ക്കൊൾക കൃപാസ്വരൂപാ

4.വേദപ്രമാണത്തിൽ നിന്നു- വേഗം ഞാനത്ഭുതകാര്യം
  സാദരം കാണ്മാനെൻ കൺകൾ നാഥാ!- തുറക്കണമേ

5.വ്യാജവഴിയിൽ നിന്നെന്നെ- വേഗം നീയകറ്റി നിന്റെ
   വേദപ്രമാണത്തെ കൃപയോടെ-നൽകീടെണമേ-

6.മായയെ നോക്കാതവണ്ണം എന്റെ കൺകൾ നീ തിരിച്ചു
   മഹൽഗുരോ നിൻ വഴിയിലെന്നെ നടത്തണമേ

7.ഭൂലോകവാസം കഴിച്ചു- സ്വർ ലോകത്തെ ഞാൻ പ്രാപിച്ചു
   കൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ.

"https://ml.wikisource.org/w/index.php?title=എൻ_രക്ഷകനാം_യേശുവേ&oldid=28931" എന്ന താളിൽനിന്ന് ശേഖരിച്ചത്