എൻ യേശു രക്ഷകൻ നല്ല ഇടയൻ
Jump to navigation
Jump to search
എൻ യേശു രക്ഷകൻ എൻ നല്ല ഇടയൻ
തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവും
നന്മ മാത്രമേ പൂർണ്ണകൃപയും
യേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലും
ഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ
തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻ
തൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ
തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചു
എൻ പാപമുറിവു യേശു പൊറുപ്പിച്ചു
തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻ
പിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം
സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു
ഞാൻ സിംഹഗർജ്ജനം കേട്ടാൽ ഇല്ലിളക്കം
തൻകൈയിൻ കോലും വടിയും സാത്താനെ ഓടിക്കും
എന്നെ വിളിച്ചവൻ എന്നേക്കും വിശ്വസ്തൻ
താൻ അന്ത്യത്തോളം എന്നെയും വിടാതെ സൂക്ഷിക്കും
തൻ സ്വർഗ്ഗഭാഗ്യവും മാറാത്ത തേജസ്സും
എൻയേശു തരും എനിക്കും ഇങ്ങില്ലോർ കുറവും