എൻ യേശു എൻ പ്രിയൻ എൻ പ്രാണ
ദൃശ്യരൂപം
എൻ യേശു എൻ പ്രിയൻ എൻ പ്രാണനാഥാ!
എൻ പാപയിമ്പം ഞാൻ വെടിയുന്നിതാ
എൻ കാരുണ്യ രക്ഷനായകനേ
ഞാൻ സ്നേഹിച്ചെന്നാകിൽ...ഇപ്പോൾ യേശുവേ
ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ
നീ കാല്വറിയിൽ വാങ്ങി മോചനത്തെ
ഹാ മുൾമുടിയാൽ മുറിവേറ്റവനെ
ഞാൻ സ്നേഹിച്ചെന്നാകിൽ....ഇപ്പോൾ യേശുവേ
ഞാൻ ജീവമരണത്തിലും സ്നേഹിക്കും
ഞാൻ ജീവനാളെന്നും നിന്നെ വാഴ്ത്തീടും
ഞാൻ പാടുമന്ത്യ വായു നേരത്തുമെ
ഞാൻ സ്നേഹിച്ചെന്നാകിൽ....ഇപ്പോൾ യേശുവേ
അനന്ത പ്രമോദമോടെ എന്നെന്നും
ഞാൻ വാനിൽ വണങ്ങി നിന്നെ ക്കൊണ്ടാടും
ഞാൻ പാടീടും മിന്നും മുടിവെച്ചങ്ങു
ഞാൻ സ്നേഹിച്ചെന്നാകിൽ...ഇപ്പോൾ യേശുവേ