എൻ പ്രിയനേശുവിൽ ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
                  പല്ലവി
എൻ പ്രിയനേശുവിൽ- ഞാൻ വസിക്കേണമേ എന്നും-
             അനുപല്ലവി
കൊമ്പു മുന്തിരിവള്ളിയിൽ- എന്ന പോലെ
             ചരണങ്ങൾ
1. ക്രിസ്തുവൊന്നിച്ചഹോ! മൃത്യുവേറ്റങ്ങുയിർത്ത ഞാൻ
  നിത്യവും തൻ കൃപയാൽ ജീവനിൽ വാഴാൻ-
2. ദൈവഹിതമതു സർവ്വകാര്യങ്ങളിലും ഞാൻ-
   ചെയ്-വതിനെന്നേയവന്നു സമർപ്പിച്ചു
3. സർവ്വ ഭാരങ്ങളും രക്ഷകൻ തോളതിലേറ്റി-
   സതതമവനിൽ പൂർണ്ണാശ്രയത്തോടെ-
4. കർത്താവിനോടു ഞാൻ ഏറ്റവുമാനന്ദമോടെ
   നിത്യസംസർഗ്ഗമതിൽ ജീവനം ചെയ്-വാൻ-
5. ദൈവാത്മ ശക്തിയാൽ ഞാൻ നടത്തപ്പെടുന്നോനായ്
    ജീവവിശ്വാസമതിനാൽ ദിനംതോറും-
6. എൻപിതാവിന്നുടെ നിത്യ മഹത്വമതിന്നു
   ഇമ്പഫലം വളരെ കായ്പതിന്നായി-

"https://ml.wikisource.org/w/index.php?title=എൻ_പ്രിയനേശുവിൽ_ഞാൻ&oldid=147377" എന്ന താളിൽനിന്ന് ശേഖരിച്ചത്