എൻ പ്രിയനെന്തു മനോഹരനാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എൻ പ്രിയനെന്തു മനോഹരനാം

രചന:എം.ഇ. ചെറിയാൻ


ചരണങ്ങൾ

 
എൻ പ്രിയനെന്തു മനോഹരനാം
തൻപദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും
ആമയമകറ്റി നടത്തുമെന്നെ

ശാരോൻ പനിനീർ കുസുമമവൻ
താഴ്വരകളിലെ താമരയും
മധുരഫലം തരും നാരകമാം
തൻ നിഴലതിലെൻ താമസമാം

ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ
ഇരുൾ നിറമായെനിക്കെങ്കിലും താൻ
തള്ളുകയില്ലെന്നെത്തിരു കൃപയാൽ
തന്നരമനയിൽ ചേർക്കുകയായ്

മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
മറ്റൊരു രക്ഷനില്ലിതുപോൽ
മരുവിടമാമീ ഭൂമിയിൽ തൻ
മാറിൽ ചാരി ഞാനാശ്വസിക്കും