എൻ പേർക്കു വാർത്ത നിൻ രക്തം
ദൃശ്യരൂപം
1
എൻ പേർക്കു വാർത്ത നിൻ രക്തം
എപ്പോഴും ധ്യാനം ചെയ്‌വതാം,
പാപാശ പോയ ഓർ ചിത്തം
നിൻ സ്തോത്രം പാടുവാൻ നീ താ.
2
എൻ യേശുമാത്രം വാഴ്വതാം
തൻ ശബ്ദം മാത്രം കേൾപ്പതാം
തൻ ആസനം അതായതാം,
ഒഴിഞ്ഞ സൌമ്യ നെഞ്ചു താ.
3
വിശ്വാസം, സത്യം, ശുദ്ധിയും
സാധുത്വം, നോവും പൂണ്ടിതാ
നിൻ വാസം ജീവൻ ചാവിലും
മാറാത്ത നെഞ്ചു താ സദാ.
4
ദൈവീക സ്നേഹം പൂണ്ടതാം
വിചാരം ശുദ്ധി ആയതാം
കർത്താവിൻ രൂപം ആയതാം,
സൽ നീതി പൂണ്ട നെഞ്ചു താ.
5
കർത്താവേ നിൻ സ്വഭാവം താ
മേൽ ലോകം ചേർക്കാൻ വാ ഭവാൻ
എന്നുൾ നിൻനാമ മുദ്ര താ
നീ സ്നേഹ നാമി പുണ്യവാൻ