Jump to content

എൻ നീതിയും വിശുദ്ധിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
(ട്യൂൺ: My hope is built on nothing less or എൻ ആശ യേശുവിൽ തന്നെ / കാൽവരിയിൽ എൻ പെര്ക്കഹോ )

എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
വേറില്ല ആത്മ ശരണം -വേറില്ല പാപഹരണം

        എൻ യേശു എൻ ഇമ്മാനുവേൽ
        ഞാൻ നില്ക്കുന്നതീ പാറമേൽ (2)

വൃഥാവിൽ സ്വയ നീതികൾ - വൃഥാവിൽ ചത്ത രീതികൾ
ദൈവത്തിൻ മുൻപിൽ നിൽക്കുവാൻ രക്തത്താലത്രേ പ്രാപ്തൻ ഞാൻ

ഈ രക്തത്താൽ എൻ ഹൃദയം -ഹിമത്തേക്കാളും നിർമ്മലം
എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വ സംശയം

ആർ എന്നെ കുറ്റം ചുമത്തും - ആർ ശിക്ഷക്കെന്നെ വിധിക്കും
ഞാൻ ദൈവ നീതി ആകുവാൻ- പാപമായ്ത്തീർന്നേൻ രക്ഷകൻ

സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ
താൻ കടന്നുപോം ഉടനെ- നിശ്ചയം ദൈവസുതൻ ഞാൻ-

വന്മഴ പെയ്യും നേരത്തും ഞാൻ നിർഭയമായിരിക്കും
കാറ്റടിച്ചാലും ഉച്ചത്തിൽ- പാടീടും ഞാൻ എൻ കോട്ടയിൽ-

വീണാലും പർവ്വതങ്ങളും മഞ്ഞാലും ആകാശങ്ങളും
ക്രിസ്തുവിൻ രക്തനിയമം മാറാതെ നിൽക്കും നിശ്ചയം

"https://ml.wikisource.org/w/index.php?title=എൻ_നീതിയും_വിശുദ്ധിയും&oldid=131948" എന്ന താളിൽനിന്ന് ശേഖരിച്ചത്