എൻ ദൈവമേ നടത്തുകെന്നെ നീ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
എൻ ദൈവമേ നടത്തുകെന്നെ നീ എന്നേരവും
പാരിന്നിരുൾ അതൂടെ സ്വർഗ്ഗെ ഞാൻ ചേരും വരെ
നിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽ
സർവ്വദാ എന്നെ താങ്ങീടേണമേ!

നിൻ കല്പനകൾ നിമിഷംപ്രതി ലംഘിച്ചു ഞാൻ
ശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഖിപ്പിച്ചേൻ
നീതിയിൽ എന്നെ നിൻ മുൻപിൽ നിന്നു
ഛെദിക്കാതെ നിൻ കൃപ നൽകുകേ!

എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പിക്കുന്നേ
നിൻ കൈകളിൽ ദിനം പ്രതി എന്നെ ഇന്നു മുതൽ
വേദവാക്യമാം പാതയിൽ കൂടെ
വിശുദ്ധാത്മാവു നടത്തേണമേ!

ഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലും
ഈ പാപിയേ ഉപേക്ഷിച്ചീടാതെ അൻപോടു നീ
സർവ്വശക്തിയുള്ള നിൻ സ്നേഹത്താൽ
സ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]