എൻ ജീവൻ ഞാൻ തന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
             "I gave my life for thee"
1.എൻ ജീവൻ ഞാൻ തന്നു, എൻ രക്തം ചൊരിഞ്ഞു
   നിന്നെ വീണ്ടെടുപ്പാൻ, നീ എന്നും ജീവിപ്പാൻ
   എൻ ജീവൻ ഞാൻ തന്നു-എന്തു തന്നെനിക്കു?

2.ദീർഘകാലം പോക്കി, ദുഃഖം കഷ്ടങ്ങളിൽ
   ആനന്ദമോക്ഷത്തിന്നർഹനായ് തീരാൻ നീ
   എത്ര ശ്രമിച്ചു ഞാൻ-എന്തു ചെയ്തെനിക്കായ്?

3.വിട്ടെൻ പിതൃഗ്രഹം, തേജ്ജസ്സൊത്താസനം
   ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
   എല്ലാം നിൻ പേർക്കല്ലോ-എന്തു ചെയ്തെനിക്കായ്?

4.പാടെന്തു ഞാൻ പെട്ടു, പാതകർ കയ്യാലെ
   നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
   പാടേറെ ഞാൻ പെട്ടു-പാപി എന്തേറ്റു നീ?

5.സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യ രക്ഷയും
   സ്നേഹം മോചനവും സർവ്വ വരങ്ങളും
   കൊണ്ടുവന്നില്ലയോ-കൊണ്ടുവന്നെന്തു നീ?

6.നിന്നായുസ്സെനിക്കായ് നീ പ്രതിഷ്ഠിക്കിന്നേ
   ലോകവും വെറുക്ക മോദിക്ക താപത്തിൽ
   സർവ്വവും വെറുത്തു-രക്ഷകൻ കൂടെ വാ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=എൻ_ജീവൻ_ഞാൻ_തന്നു&oldid=28947" എന്ന താളിൽനിന്ന് ശേഖരിച്ചത്