Jump to content

എൻ ജീവിത പാതയതിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
എൻ ജീവിത പാതയതിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

എൻ ജീവിത പാതയതിൽ
സഖിയായ് തുണയായ് പരിപാലകനായ്
സർവ്വ വല്ലഭനേശുവുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്

ലോകരെല്ലാം എതിർത്താലും
സ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും
സന്തതം പരിപാലിപ്പാനായ്
ബന്ധുവായ് കൂടെയുണ്ട്
സന്തതം പരിപാലിപ്പാനായ്
ബന്ധുവായ് കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്

എൻ ജീവിത പാതയതിൽ …

ഭയം വേണ്ട തെല്ലും മനമേ
ജയജീവിതം നയിച്ചീടുകിൽ
പ്രിയ സുതനായ് നിന്നെ
മാർവ്വോടണപ്പാനായ്
ഒരു താതൻ കൂടെയുണ്ട്
പ്രിയ സുതനായ് നിന്നെ
മാർവ്വോടണപ്പാനായ്
ഒരു താതൻ കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്

എൻ ജീവിത പാതയതിൽ …

"https://ml.wikisource.org/w/index.php?title=എൻ_ജീവിത_പാതയതിൽ&oldid=217744" എന്ന താളിൽനിന്ന് ശേഖരിച്ചത്