Jump to content

എല്ലാം അങ്ങേ മഹത്വത്തിനായ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പല്ലവി

എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേപുകഴ്ചയ്ക്കുമായ്
തീർന്നീടേണമേ പ്രിയനെ
തിരുനാമമുയർന്നീടട്ടെ (2)

ചരണങ്ങൾ

സ്നേഹത്തിലൂടെയെല്ലാം കാണുവാൻ-ദൈവ
സ്നേഹത്തിൽതന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ-ദിവ്യ
തേജസാലെന്നെ നിറയ്ക്കണമേ- (എല്ലാം അങ്ങേ....)

ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ-
ആത്മനായകാ നിരന്തരമായെന്നി-
ലാത്മദാനങ്ങൾ പകരണമെ (എല്ലാം അങ്ങേ....)

നിൻെറ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവുംധരിച്ചുചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിനായ് മാത്രം തീരണമെ- (എല്ലാം അങ്ങേ....)

വക്രതനിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിൻെറ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നല്കണമേ- (എല്ലാം അങ്ങേ....)