Jump to content

എരിയുന്ന തീ സമമാം ദിവ്യ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
(പരിശുദ്ധ വസ്തുവെ -എന്ന രീതി)
പല്ലവി
എരിയുന്ന തീ സമമാം ദിവ്യ ജീവൻ
തരിക നീ പരനെ നിരന്തരവും
അനുപല്ലവി
എരിയുന്നമൊഴികൾ ഉരച്ചീടുവാൻ- നാവിൽ
ചൊരിക നിൻ വരങ്ങൾ നിറപടിയായ്
ചരണങൾ
സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ
ദാഹമാത്മാക്കളൊടേകണമെ
സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ അവർ
വേഗം മരണപാത വിട്ടീടട്ടെ-

ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ
മലിനമധരങ്ങളിൽ നിന്നകറ്റി
പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ
ചേലോടരുളേണം നിൻ കൃപയെ

നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ- എൻ
തന്നിഷ്ടമാകെ വെടിയുന്നു ഞാൻ
മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ
വഹ്നിയാൽ നിർമ്മലമാക്കീടുക

ദേശമാകെ ജ്വലിച്ചാളീടുവാൻ
നിൻ ദാസരിൽ തീക്കനൽ വിതറണമെ
നാശലോകെ തീ ക്കഷണങ്ങളായവർ
വീശണം പരമ സുവാർത്തകളെ

തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോ
തിന്മ പെരുകുന്നു കാണണമെ
തീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ ആത്മ
തീയാൽ നീ അഭിഷേകം ചെയ്യണമെ-

"https://ml.wikisource.org/w/index.php?title=എരിയുന്ന_തീ_സമമാം_ദിവ്യ&oldid=147177" എന്ന താളിൽനിന്ന് ശേഖരിച്ചത്