Jump to content

എന്റെ യേശു എനിക്കു നല്ലവൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
എന്റെ യേശു എനിക്കു നല്ലവൻ

രചന:എം.ഇ. ചെറിയാൻ
      പല്ലവി

എന്റെ യേശു എനിക്കു നല്ലവൻ
അവനെന്നെന്നും മതിയായവൻ
ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ
മനമേ അവൻ മതിയായവൻ

       ചരണങ്ങൾ 

 
കാൽവറി മലമേൽക്കയറി
മുൾമുടി ശിരസ്സിൽ വഹിച്ചു
എന്റെ വേദന സർവ്വവും നീക്കി എന്നിൽ
പുതുജീവൻ പകർന്നവനാം

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിൻ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സ്തുത്യനാം വന്ദ്യനാം നായകൻ

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും

എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവൻ വേഗത്തിൽ വാനിൽ വെളിപ്പെടുമ്പോൾ
ഞാൻ അവനിടം പറന്നുയരും.