എന്റെ ജീവനാം യേശുവേ
ദൃശ്യരൂപം
എന്റെ ജീവനാം യേശുവേ
നിന്റെ സ്വരമെൻ ചെവിയിൽ
ഇമ്പമൊടെ വന്നടിച്ചീടുന്നു
ഞാൻ കേട്ടു നാഥാ
ചരണങ്ങൾ
ക്ഷീണ പാപിയെ വാഎന്നിൽ
ആശ്വസിക്ക നീ സതതം
ക്ഷീണമുള്ള നിൻ തലയെൻ മാർവ്വിൽ
ചാരി സുഖിക്ക
വന്നുകണ്ടു ശാന്തതയെ
യേശുവിന്റെ സ്നേഹമാർവിൽ
എന്നെയടുപ്പിച്ച സന്തോഷത്താൽ
ദുഖങ്ങൾ മാറ്റി
സർവ്വവും ഞാൻ ദാനമായി
നിർ വ്യാജം തരുന്നു പാപി
ജീവ വെള്ളം നീ കുടിച്ചാനന്ദം
പ്രാപിച്ചീടുക
ജീവനദിയിൽ നിന്നു ഞാൻ
മോദമൊടെ പാനം ചെയ്തു
കെവലമെൻ ദാഹം ശമിച്ചിപ്പോൾ ൽ
ജീവിക്കുന്നു ഞാൻ
കൂരിരുളാൽ മൂടിയോരീ
ലോകത്തിനു ഞാൻ വെളിച്ചം
പാരാതെ നീഎന്നെ നോക്കി നോക്കി
നിത്യം സുഖിക്കാ
എന്റെ ജീവകാലമെല്ലാം
യേശുവെന്നമെയ് വെളിച്ചം
കണ്ടു നടപ്പാൻ കൃപ നല്കേണം.
ദേവാധി ദേവാ.