എന്നെ വീണ്ട രക്ഷകന്റെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 

എന്നെ വീണ്ട രക്ഷകന്റെ സ്നേഹം ആർക്കുരയ്ക്കാം?
രക്തം ഈശൻ ചൊരിഞ്ഞെന്റെ കടം വീട്ടിയെല്ലാം

പല്ലവി

പാടുമേ ജയഗീതം ആയുസ്സിൻ നാളെന്നും
യേശുവിൻ മഹാസ്നേഹം എന്നുടെ നിത്യാനന്ദം

നിത്യജീവൻ തന്നെന്നുള്ളിൽ ഈശൻ സ്വഭാവവും
സ്വന്താത്മാവെ പകർന്നെന്നിൽ നിറവാം സ്നേഹവും

താതൻ പുഞ്ചിരി തൂകുന്നു തൻ മകനാം എന്മേൽ
അബ്ബാ പിതാവേ എന്നങ്ങു എൻ വിളി ഇനി മേൽ

ലോകം കീഴ്മേൽ മറിഞ്ഞാലും എനിക്കില്ല ഭയം
തിര മറിഞ്ഞലച്ചാലും യേശു എൻ സങ്കേതം

സീയോൻ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവിൽ
കർത്തൻ സുഗന്ധം തൂകുന്നു വൈഷമ്യ വഴിയിൽ

യേശുവേ നിൻ തിരുനാമം ഹാ എത്ര മധുരം
ഭൂവിൽ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരം

ദൂത നാവാൽ പോലുമാകാ തൻ മഹാത്മ്യം ചൊല്ലാൻ
ഇപ്പുഴുവോടുണ്ടോ ഇത്ര സ്നേഹം അത്ഭുതം താൻ


"https://ml.wikisource.org/w/index.php?title=എന്നെ_വീണ്ട_രക്ഷകന്റെ&oldid=147184" എന്ന താളിൽനിന്ന് ശേഖരിച്ചത്