Jump to content

എന്നെ കാപ്പാൻ മാർവോടണപ്പാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
എന്നെ കാപ്പാൻ മാർവോടണപ്പാൻ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

എന്നെ കാപ്പാൻ മാർവോടണപ്പാൻ
കണ്ണീർ തുടപ്പാൻ ദയ തോന്നാൻ
എനിക്കെന്നും യേശു മാത്രം
എന്നെ വീണ്ട കർത്തൻ മാത്രം
എൻ പ്രിയൻ യേശു മാത്രം

എൻറെ ദേഹം തകരുമ്പോൾ
ആശ്വാസം പകർന്നു തരും
ഇരുൾ എന്നെ മറയ്ക്കുമ്പോൾ
സത്യ വെളിച്ചം പാത കെട്ടും

എന്റെ ഹൃദയം തകരുമ്പോൾ
പുതുജീവൻ പകർന്നു തരും
മരണത്തിൻ താഴ് വരയിലും
നീതിയിൻ സൂര്യനെ കാണും ഞാൻ