എന്തുനൽസമ്പത്തങ്ങുണ്ടു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
മലയാമി അടതാളം
എന്തുനൽ സമ്പത്തങ്ങുണ്ടു നമുക്കെന്നു
ചിന്ത ചെയ് ക്രിസ്തുസഭേ- പോയെ
പെന്തക്കോസ്തിൻ ശക്തിയെന്നു നാം ചൊല്ലിക്കൊ-
ണ്ടെന്തിനുറങ്ങുന്നഹോ- അയ്യോ എന്തിനുറങ്ങുന്നു ഹാ

വാങ്ങി നമുക്കായിട്ടേശു പുരോഹിതൻ
വാഗ്ദത്തം തതനുടെ -പാപ
വിഘ്നങ്ങൾ നീങ്ങി നാം ശക്തി ധരിച്ചീടാൻ
വിഘ്നമില്ലേതുമയ്യോ-തീരെ വിഘ്നമില്ലേതുമയ്യോ

ഞെട്ടിയുണർന്നെഴുന്നേറ്റു ജീവിച്ചീടാം
കർത്തനിൽ നാമിനിമേൽ-നമ്മിൽ
നഷ്ടമതാം ദൈവശക്തിയെ വാങ്ങീട്ടു
ക്രിസ്തനിൽ യത്നിച്ചീടാം- യേശുക്രിസ്തനിൽ യത്നിച്ചീടാം

നീചരാം നാം ദൈവനാമ മഹിമയ്ക്കു
ജീവിച്ചു കൊൾവതിന്നു-പാപ
മോചനം പോരാ വിശുദ്ധി വേണം വിശു
ദ്ധാത്മ ശക്തിയും വേണം- വിശുദ്ധാത്മ ശക്തിയും വേണം

ആയവനെന്നെ മഹത്വപ്പെടുത്തുമെ-
ന്നേശൂ താൻ ചൊന്നില്ലയോ- തന്റെ
മായമില്ലാവാക്കിൻ സാരമോർത്തു നമു-
ക്കാത്മ നിറവുനേടാം- വിശുദ്ധാത്മ നിറവുനേടാം.